നിയമ വ്യവസ്ഥകള്‍

തദ്ദേശ സ്വയംഭരണം

മാലിന്യ സംബന്ധമായ നിയമങ്ങളും വ്യവസ്ഥകളും

കേരള പഞ്ചായത്ത് രാജ്, മുനിസിപ്പാലിറ്റി ആക്ടുകൾ പ്രകാരമുള്ള മാലിന്യ സംസ്കരണ വ്യവസ്ഥകളും ശിക്ഷാ നടപടികളും

കേരള പഞ്ചായത്ത് രാജ്, മുനിസിപ്പാലിറ്റി ആക്ടുകൾ പ്രകാരമുള്ള മാലിന്യ സംസ്കരണ വ്യവസ്ഥകളും അവയ്ക്കുള്ള ശിക്ഷാ നടപടികളും താഴെ പറയുന്നവയാണ്:

📋 നിയമങ്ങളും വ്യവസ്ഥകളും (Offences & Penalties)

വകുപ്പ് (പഞ്ചായത്ത് / മുനിസിപ്പാലിറ്റി)കുറ്റകൃത്യത്തിന്റെ വിശദാംശംനടപടി ക്രമംപിഴ / ശിക്ഷചുമത്തുന്ന അധികാരിപിഴ ഒടുക്കിയില്ലെങ്കിൽ
219എൻ / 340പൊതു/സ്വകാര്യ സ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നത്സ്പോട്ട് ഫൈൻ5,000 രൂപ വരെസെക്രട്ടറി / അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥൻപ്രോസിക്യൂഷൻ
219എ / 335കടകളും വാണിജ്യ സ്ഥാപനങ്ങളും പരിസരം വൃത്തിയായി സൂക്ഷിക്കാത്തത്സ്പോട്ട് ഫൈൻ / കുറ്റാരോപിതനെ കേട്ട് പിഴ ചുമത്തൽ5,000 രൂപ വരെസെക്രട്ടറി / അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥൻപ്രോസിക്യൂഷൻ
219എസി / 326സിമാലിന്യം വേർതിരിച്ച് കൈമാറാതിരിക്കുന്നത്കുറ്റാരോപിതനെ കേട്ട് പിഴ ചുമത്തൽ1,000 മുതൽ 10,000 രൂപ വരെസെക്രട്ടറിറവന്യൂ റിക്കവറി
219എഡി / 326ഡിയൂസർ ഫീസ് നൽകുന്നതിൽ വീഴ്ച വരുത്തുന്നത്വ്യക്തിയെ കേട്ട് പിഴ ചുമത്തൽ; സേവനങ്ങൾ നിഷേധിക്കാവുന്നതാണ്പ്രതിമാസം യൂസർ ഫീസിന്റെ 50%സെക്രട്ടറിറവന്യൂ റിക്കവറി
219ബി / 327ഖരമാലിന്യങ്ങൾ സംഭരിക്കുന്നതിലും നിക്ഷേപിക്കുന്നതിലും വീഴ്ചകുറ്റാരോപിതനെ കേട്ട് പിഴ ചുമത്തൽ1,000 മുതൽ 10,000 രൂപ വരെസെക്രട്ടറിറവന്യൂ റിക്കവറി
219കെ / 337ഉപയോഗിച്ച വെള്ളം പൊതു സ്ഥലങ്ങളിലേക്കോ ജലാശയങ്ങളിലേക്കോ ഒഴുക്കുന്നത്മലിനജലം ഒഴുക്കുന്ന പൈപ്പ്/മാർഗ്ഗം അടയ്ക്കുകയോ നീക്കം ചെയ്യുകയോ ചെയ്യുക5,000 മുതൽ 50,000 രൂപ വരെസെക്രട്ടറിറവന്യൂ റിക്കവറി
219എച്ച് / 334താമസസ്ഥലമല്ലാത്ത പരിസരങ്ങളിൽ മാലിന്യങ്ങൾ നീക്കം ചെയ്യാതിരിക്കുന്നത്പ്രോസിക്യൂഷൻ10,000 രൂപ വരെഫസ്റ്റ് ക്ലാസ് ജൂഡീഷ്യൽ മജിസ്ട്രേറ്റ്-
219എ / 334എബൾക്ക് വേസ്റ്റ് ജനറേറ്റർമാർ (BWG) ഉറവിടത്തിൽ മാലിന്യം കൈകാര്യം ചെയ്യാതിരിക്കുന്നത്പ്രോസിക്യൂഷൻ; ലൈസൻസ്, ബിൽഡിംഗ് നമ്പർ, പെർമിറ്റ് റദ്ദാക്കൽ6 മാസം മുതൽ 1 വർഷം വരെ തടവ് അല്ലെങ്കിൽ പിഴഫസ്റ്റ് ക്ലാസ് ജൂഡീഷ്യൽ മജിസ്ട്രേറ്റ്-