പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്. പഞ്ചായത്തിന്‍റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡന്‍റ്:പഞ്ചായത്തിന്‍റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിന്‍റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു.വൈസ് പ്രസിഡന്‍റ് : പ്രസിഡണ്ടിന്‍റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്ന ഉപസമിതികളാണിത്.

തോമസ് സ്ക്കറിയ (സാബു പുതുപ്പറമ്പില്‍)

പ്രസിഡൻ്റ്

ഗീത ഷിജു

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

സതീഷ് മാത്യു

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

അന്നമ്മ ഏബ്രഹാം

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

നിബു ജോര്‍ജ്ജ്

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

അന്‍ഹ സാഹിബ് ജാന്‍ എന്‍

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

ജില്ല :  കോട്ടയം

ജില്ലാ പഞ്ചായത്ത് :  കോട്ടയം

ബ്ലോക്ക് പഞ്ചായത്ത് :  പള്ളം

താലൂക്ക് :  കോട്ടയം

അസംബ്ലി മണ്ഡലം :  പുതുപ്പളളി

പാര്‍ലമെന്‍റ് മണ്ഡലം :  കോട്ടയം

വാര്‍ഡുകളുടെ എണ്ണം :  19

ആകെ വിസ്തൃതി (ച.കി.മി) : 22.4

പ്രധാന ഭൂതലം : മലനാട്/പുഴയോരം

ജനസംഖ്യ 

സ്ത്രീ : 14104

പുരുഷന്‍ : 13597

എസ് സി :  1273

എസ് ടി :  235

കുടുംബശ്രീ യൂണിറ്റുകള്‍ :  246

അങ്കണവാടികളുടെ എണ്ണം :  31

K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്‍റെ ചരിത്രം

പണ്ട് കേരളം ഭരിച്ചിരുന്ന അവസാനത്തെ ചേരമാൻ പെരുമാൾ പണികഴിപ്പിച്ച ചരിത്രപ്രസിദ്ധമായ വെന്നിമല ശ്രീരാമലക്ഷ്മണ ക്ഷേത്രവുമായി ബന്ധപ്പെട്ടാണ് പുതുപ്പള്ളിയുടെ ചരിത്രപാരമ്പര്യം ആരംഭിക്കുന്നത്. കലകളെ ഏറെ സ്നേഹിച്ചിരുന്ന രാജാവ് ഇവിടെ ചാക്യാർകൂത്ത്, കൂടിയാട്ടം തുടങ്ങിയവ നിർബന്ധമാക്കുകയും വെന്നിമല പിന്നീട് തെക്കുംകൂർ രാജവംശത്തിന്റെ തലസ്ഥാനമായി മാറുകയും ചെയ്തു. ‘പുള്ളിപ്പള്ളി’ എന്ന പേരിൽ നിന്നാണ് പുതുപ്പള്ളി എന്ന സ്ഥലനാമം ഉണ്ടായതെന്നും ജലപാതകൾ വഴിയുള്ള പഴയകാല വാണിജ്യബന്ധങ്ങൾ ഇവിടെ സജീവമായിരുന്നുവെന്നും ചരിത്രം വ്യക്തമാക്കുന്നു. സ്വാതി തിരുനാളിന്റെ പ്രിയങ്കരനായ ഷഡ്ക്കാല ഗോവിന്ദമാരാർ വെന്നിമലക്കാരനായിരുന്നു എന്നതും തിരുവിതാംകൂർ രാജാക്കന്മാരെ എഴുത്തിനിരുത്തിയിരുന്നത് ഇവിടുത്തെ പിഷാരടിമാരായിരുന്നു എന്നതും ഈ നാടിന്റെ സാംസ്കാരികവും വിദ്യാഭ്യാസപരവുമായ ഔന്നത്യം വിളിച്ചോതുന്നു. കൂടിയാട്ടം, തിയാട്ടം, മാർഗ്ഗംകളി, നാടകം തുടങ്ങിയ...

കൂടുതൽ വായിക്കുക