ഗ്രാമ പഞ്ചായത്തിന്‍റെ ചരിത്രം
പണ്ട് കേരളം ഭരിച്ചിരുന്ന അവസാനത്തെ ചേരമാൻ പെരുമാൾ പണികഴിപ്പിച്ച ചരിത്രപ്രസിദ്ധമായ വെന്നിമല ശ്രീരാമലക്ഷ്മണ ക്ഷേത്രവുമായി ബന്ധപ്പെട്ടാണ് പുതുപ്പള്ളിയുടെ ചരിത്രപാരമ്പര്യം ആരംഭിക്കുന്നത്. കലകളെ ഏറെ സ്നേഹിച്ചിരുന്ന രാജാവ് ഇവിടെ ചാക്യാർകൂത്ത്, കൂടിയാട്ടം തുടങ്ങിയവ നിർബന്ധമാക്കുകയും വെന്നിമല പിന്നീട് തെക്കുംകൂർ രാജവംശത്തിന്റെ തലസ്ഥാനമായി മാറുകയും ചെയ്തു. ‘പുള്ളിപ്പള്ളി’ എന്ന പേരിൽ നിന്നാണ് പുതുപ്പള്ളി എന്ന സ്ഥലനാമം ഉണ്ടായതെന്നും ജലപാതകൾ വഴിയുള്ള പഴയകാല വാണിജ്യബന്ധങ്ങൾ ഇവിടെ സജീവമായിരുന്നുവെന്നും ചരിത്രം വ്യക്തമാക്കുന്നു. സ്വാതി തിരുനാളിന്റെ പ്രിയങ്കരനായ ഷഡ്ക്കാല ഗോവിന്ദമാരാർ വെന്നിമലക്കാരനായിരുന്നു എന്നതും തിരുവിതാംകൂർ രാജാക്കന്മാരെ എഴുത്തിനിരുത്തിയിരുന്നത് ഇവിടുത്തെ പിഷാരടിമാരായിരുന്നു എന്നതും ഈ നാടിന്റെ സാംസ്കാരികവും വിദ്യാഭ്യാസപരവുമായ ഔന്നത്യം വിളിച്ചോതുന്നു. കൂടിയാട്ടം, തിയാട്ടം, മാർഗ്ഗംകളി, നാടകം തുടങ്ങിയ...
കൂടുതൽ വായിക്കുകവാർത്തകളും ലേഖനങ്ങളും
May 30, 2026
മഴക്കാല മുന്നറിയിപ്പ്
പുതുപ്പള്ളി ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള സ്വകാര്യ പുരയിടങ്ങളില്‍ അപകടകരമായോ / അപകട സാധ്യതയുള്ളതായോ നില്‍ക്കുന്ന വൃക്ഷങ്ങള്‍ / വൃക്ഷ ശിഖരങ്ങള്‍ മഴക്കാലത്തിന് മുമ്പ് സ്ഥല ഉടമകള്‍ മുറിച്ചുമാറ്റി അപകട സാദ്ധ്യത ഒഴിവാക്കേണ്ടതാണ്. സ്വകാര്യ പുരയിടങ്ങളില്‍ കാട് വളരാതെ ഉടമകള്‍ ശ്രദ്ധിക്കേണ്ടതും മഴക്കാലത്തിന്...
കൂടുതൽ വായിക്കുക