നിയമങ്ങളും ചട്ടങ്ങളും
അധികാര വികേന്ദ്രീകരണത്തിലൂടെ "അധികാരം ജനങ്ങളിലേക്ക്" എത്തിക്കുക എന്ന വലിയ ലക്ഷ്യത്തോടെയാണ് കേരള പഞ്ചായത്തീരാജ് ആക്ട് നിലവിൽ വന്നത്.
ചുരുക്കത്തില്‍ ഇതിന്‍റെ ലക്ഷ്യങ്ങള്‍:
ഗ്രാമപഞ്ചായത്തുകൾക്ക് ആവശ്യമായ അധികാരങ്ങളും ഉത്തരവാദിത്വങ്ങളും നൽകി അവയെ സ്വയംഭരണ സ്ഥാപനങ്ങളായി മാറ്റുക
വികസന കാര്യങ്ങളിലും ഭരണനടത്തിപ്പിലും സാധാരണക്കാരായ ജനങ്ങളുടെ നേരിട്ടുള്ള പങ്കാളിത്തം ഉറപ്പാക്കി ജനാധിപത്യം അടിത്തട്ടിൽ ശക്തിപ്പെടുത്തുക.
ആരോഗ്യ, ശുചിത്വം, കുടിവെള്ളം, റോഡ്, ക്ഷേമപദ്ധതികള്‍ തുടങ്ങിയ സേവനങ്ങള്‍ ഗ്രാമതലത്തില്‍ ലഭ്യമാക്കുക
അധികാര വികേന്ദ്രീകരണത്തിലൂടെ ജനാധിപത്യം ശക്തിപ്പെടുത്തുക.