ഘടക സ്ഥാപനങ്ങള്‍

🌾🌴🚜 കൃഷിഭവന്‍ ഇരവിനല്ലൂര്‍

പുതുപ്പള്ളി ഗ്രാമപഞ്ചായത്തിന്റെ പരിധിയിൽ വരുന്ന കർഷകർക്ക് ആധുനിക കാർഷിക സാങ്കേതികവിദ്യകളും ശാസ്ത്രീയ കൃഷിരീതികളും സംബന്ധിച്ച അറിവുകൾ ലഭ്യമാക്കുന്നതിനായി പുതുപ്പള്ളി ഇരവിനല്ലൂര്‍ എന്ന സ്ഥലത്ത് കൃഷിഭവൻ പ്രവർത്തിച്ചുവരുന്നു. കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ വിവിധ പദ്ധതികൾ, ജനകീയാസൂത്രണ പദ്ധതികൾ, സബ്സിഡികൾ, പരിശീലന പരിപാടികൾ എന്നിവ കർഷകരിലേക്ക് എത്തിക്കുന്നതിൽ കൃഷിഭവൻ പ്രധാന പങ്കുവഹിക്കുന്നു. കർഷകരുടെ ഉൽപ്പാദനക്ഷമതയും വരുമാനവും വർധിപ്പിക്കുന്നതിനും സുസ്ഥിര കാർഷിക വികസനം ഉറപ്പാക്കുന്നതിനുമായി വിവിധ സേവനങ്ങളും മാർഗനിർദേശങ്ങളും ഇവിടെ ലഭ്യമാക്കുന്നു.

ലഭിക്കുന്ന സേവനങ്ങൾ

  • കൃഷി സഹായങ്ങൾ & സബ്സിഡി
  • കർഷക ക്ഷേമ പദ്ധതികൾ
  • കൃഷി വികസന പദ്ധതികൾ
  • കർഷക രജിസ്ട്രേഷൻ
  • കര്‍ഷക പെന്‍ഷന്‍

⏰ പ്രവര്‍ത്തനസമയം : രാവിലെ 10 മുതല്‍ വൈകുന്നേരം 05 വരെ

📍 വിലാസം : കൃഷിഭവന്‍ , ഇരവിനല്ലൂര്‍ പി ഒ  6860 11

☎ ഫോണ്‍ : 9383470728

📌 ഗുഗിള്‍ മാപ്പില്‍ കാണുക

✉ ഇമെയില്‍ : aoputhuppally@gmail.com


🏥 ഗവ.ഹോമിയോ ആശുപത്രി

ഗ്രാമപഞ്ചായത്തിന് കീഴിലുള്ള ഹോമിയോ പ്രാഥമികാരോഗ്യകേന്ദ്രം, പയ്യപ്പാടിയില്‍ സ്വന്തം കെട്ടിടത്തിൽ പ്രവർത്തിക്കുന്നു. ഹോമിയോ ആശുപത്രിയിൽ ഒരു ഡോക്‌ടറും, ഫാര്‍മസിസ്റ്റ്, അറ്റന്‍റര്‍, പി റ്റി എസ് എന്നിവരാണ്  ജീവനക്കാരായി സേവനമനുഷ്ടിക്കുന്നത്.

ലഭിക്കുന്ന സേവനങ്ങൾ

  • സൗജന്യ രോഗ പരിശോധനയും മരുന്ന് വിതരണവും

  • പകർച്ചവ്യാധിക്ക് പ്രതിരോധ മരുന്ന്

  • മെഡിക്കൽ ക്യാമ്പ്

  • ആരോഗ്യ ബോധവൽക്കരണ ക്ലാസ്

  • ചികിത്സിച്ച രോഗികൾക്ക് മെഡിക്കൽ സർട്ടിഫിക്കറ്റ് 

പ്രവര്‍ത്തനസമയം : രാവിലെ 09 മുതല്‍ ഉച്ചയക്ക് 02 വരെ

📍 വിലാസം : ഹോമിയോ പ്രാഥമികാരോഗ്യകേന്ദ്രം, പയ്യപ്പാടി, പി.ഒ. കോട്ടയം - 686 011

ഫോണ്‍ : 8281581321

📌 ഗുഗിള്‍ മാപ്പില്‍ കാണുക

ഇമെയില്‍ : ghdputhuppally@kerala.gov.in

 


🌿 ഗവ.ആയുര്‍വ്വേദ ആശുപത്രി

ഗ്രാമപഞ്ചായത്തിന് കീഴിലുള്ള ആയുര്‍വ്വേദ പ്രാഥമികാരോഗ്യകേന്ദ്രം കൈതേപ്പാലത്തിന് സമീപം സ്വന്തം കെട്ടിടത്തിൽ പ്രവർത്തിക്കുന്നു. ആശുപത്രിയിൽ ഒരു ഡോക്‌ടറും ഫാർമസിസ്റ്റും മറ്റു ജീവനക്കാരും ഉള്‍പ്പെടെ 04 പേര്‍ ജീവനക്കാരായി സേവനമനുഷ്ടിക്കുന്നു.

ലഭിക്കുന്ന സേവനങ്ങൾ

  • സൗജന്യ രോഗ പരിശോധനയും മരുന്ന് വിതരണവും

  • പകർച്ചവ്യാധിക്ക് പ്രതിരോധ മരുന്ന്

  • മെഡിക്കൽ ക്യാമ്പ്

  • ആരോഗ്യ ബോധവൽക്കരണ ക്ലാസ്

  • വിവിധ സർട്ടിഫിക്കറ്റുകള്‍

  • യോഗ ക്ലാസുകള്‍

  • പാലിയേറ്റീവ് ഹോം കെയര്‍

പ്രവര്‍ത്തനസമയം : രാവിലെ 09 മുതല്‍ ഉച്ചയക്ക് 02 വരെ

📍 വിലാസം : ഗവ.ആയുർവ്വേദ ആശുപത്രി, പരിയാരം പി.ഒ., കോട്ടയം 686 021

ഫോണ്‍ : 0481 2465515

📌 ഗൂഗിള്‍ മാപ്പില്‍ കാണുക

ഇമെയില്‍ : gadputhuppally@gmail.com


🩺 പുതുപ്പള്ളി പ്രാഥമികാരോഗ്യകേന്ദ്രം

ഗ്രാമപഞ്ചായത്തിന് കീഴിലുള്ള അലോപതി പ്രാഥമികാരോഗ്യകേന്ദ്രം, പുതുപ്പള്ളി ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം സ്വന്തം കെട്ടിടത്തിൽ പ്രവർത്തിക്കുന്നു. ഡോക്ടറടക്കം എട്ട് പേര്‍ ജീവനക്കാരായി സേവനമനുഷ്ടിക്കുന്നു.

ലഭിക്കുന്ന സേവനങ്ങൾ

  • സൗജന്യ രോഗ പരിശോധനയും മരുന്ന് വിതരണവും

  • പകർച്ചവ്യാധിക്ക് പ്രതിരോധ മരുന്ന്

  • മെഡിക്കൽ ക്യാമ്പ്

  • ആരോഗ്യ ബോധവൽക്കരണ ക്ലാസ്

  • വിവിധ സർട്ടിഫിക്കറ്റുകള്‍

  • പാലിയേറ്റീവ് ഹോം കെയര്‍

പ്രവര്‍ത്തനസമയം : രാവിലെ 09 മുതല്‍ ഉച്ചയക്ക് 02 വരെ

📍 വിലാസം : പുതുപ്പള്ളി പി ഒ, കോട്ടയം 686 011

ഫോണ്‍ :0481 2353250

📌 ഗുഗിള്‍ മാപ്പില്‍ കാണുക

ഇമെയില്‍ :phcputhuppally2014@gmail.com


🏥🐄 ഗവ.വെറ്റിനറി  പോളി ക്ലിനിക്ക്

ഗ്രാമപഞ്ചായത്തിന് കീഴിലുള്ള പരിയാരം വെറ്റിനറി പോളി ക്ലിനിക്ക് സ്വന്തം കെട്ടിടത്തിൽ പ്രവർത്തിക്കുന്നു. മൃഗങ്ങളുടെ ആരോഗ്യസംരക്ഷണം, രോഗനിർണയം, ചികിത്സ, പ്രതിരോധ കുത്തിവെപ്പുകൾ തുടങ്ങിയ സേവനങ്ങൾ ആശുപത്രിയിലൂടെ ലഭ്യമാക്കുന്നു. ആശുപത്രിയിൽ ഒരു സീനിയർ വെറ്ററിനറി സർജൻ, രണ്ട് വെറ്ററിനറി സർജൻ, രണ്ട് ലൈവ്‌സ്റ്റോക്ക് ഇൻസ്‌പെക്ടര്‍, രണ്ട് അറ്റൻഡർമാർ, ഒരു പാർട്ട് ടൈം സ്വീപ്പർ എന്നിവർ സേവനമനുഷ്ഠിക്കുന്നു. കൂടാതെ പയ്യപ്പാടിയില്‍ ഒരു വെറ്റിനറി സബ് സെന്ററും പ്രവർത്തിക്കുന്നുണ്ട്. അവിടെ ഒരു ലൈവ്‌സ്റ്റോക്ക് ഇൻസ്‌പെക്ടര്‍ സേവനമനുഷ്ഠിച്ച് പ്രദേശത്തെ കന്നുകാലി വളർത്തൽ മേഖലയ്ക്ക് ആവശ്യമായ സേവനങ്ങൾ ലഭ്യമാക്കുന്നു. 

ലഭിക്കുന്ന സേവനങ്ങൾ

  • സൗജന്യ രോഗ പരിശോധനയും മരുന്ന് വിതരണവും

  • മെഡിക്കൽ ക്യാമ്പ്

  • ആരോഗ്യ ബോധവൽക്കരണ ക്ലാസ്

  • മൊബൈല്‍ വെറ്റിനറി യൂണിറ്റ്

  • വാക്സിനേഷന്‍

പ്രവര്‍ത്തനസമയം : രാവിലെ 08 മുതല്‍ രാത്രി 08 വരെ

📍 വിലാസം : ഗവ.വെറ്റിനറി ആശുപത്രി , പരിയാരം  പി ഒ  686 021

ഫോണ്‍ : 0481 2460550

📌 ഗുഗിള്‍ മാപ്പില്‍ കാണുക

ഇമെയില്‍ : vpcprm@gmail.com 


🐄 ഡയറി ഫാം ഇൻസ്ട്രക്ടർ ഓഫീസ്

ഡയറി ഫാം ഇൻസ്ട്രക്ടർ ഓഫീസ് ഗ്രാമീണ ക്ഷീരവികസനത്തിനും പാലുത്പാദന വർധനവിനും സഹായിക്കുന്ന പ്രധാന സ്ഥാപനമാണ്. കർഷകരെയും ക്ഷീരകർഷകരെയും ശാസ്ത്രീയ ഡയറി ഫാമിംഗ് രീതികളിൽ പരിശീലിപ്പിക്കുകയും ആവശ്യമായ സാങ്കേതിക സഹായങ്ങൾ നൽകുകയും ചെയ്യുന്നതാണ് പ്രധാന ലക്ഷ്യം. 

ലഭിക്കുന്ന സേവനങ്ങൾ

  • പരിശീലനം & ബോധവൽക്കരണം

  • തീറ്റപുല്‍ കൃഷി പ്രോത്സാഹനം

  • ക്ഷീര സഹകരണ സംഘങ്ങളിലെ പാല്‍ ഗുണനിലവാരം മെച്ചപ്പെടുത്തല്‍

  • ക്ഷീര കര്‍ഷക സഹായകേന്ദ്രം

പ്രവര്‍ത്തനസമയം : രാവിലെ 10 മുതല്‍ വൈകുന്നേരം 05 വരെ

📍 വിലാസം : ക്ഷീര വികസന യൂണിറ്റ് ഓഫീസ്, വടവാതൂര്‍ പി ഒ, കോട്ടയം

ഫോണ്‍ : 8301076308

📌 ഗുഗിള്‍ മാപ്പില്‍ കാണുക

ഇമെയില്‍ : dairypallom@gmail.com 


👶🏽🏡സംയോജിത ശിശു വികസന ഓഫീസ്

ICDS ശിശുമാതൃ ക്ഷേമവും കുട്ടികളുടെ സമഗ്ര വികസനവും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന സർക്കാർ പദ്ധതിയാണ്. ഈ പദ്ധതിയുടെ സേവനങ്ങൾ നൽകുന്ന അടിസ്ഥാന യൂണിറ്റുകളായി പഞ്ചായത്തിൽ 32 അങ്കണവാടികൾ പ്രവർത്തിക്കുന്നു. ആറ് വയസ്സിന് താഴെയുള്ള കുട്ടികൾ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, കൗമാരപ്രായത്തിലുള്ള പെൺകുട്ടികൾ, 15 മുതൽ 45 വയസ്സ് വരെ പ്രായമുള്ള സ്ത്രീകൾ എന്നിവരാണ് ഈ പദ്ധതിയുടെ പ്രധാന ഗുണഭോക്താക്കൾ.

ലഭിക്കുന്ന സേവനങ്ങൾ

  • അനുപൂരക പോഷകാഹാരം

  • രോഗപ്രതിരോധ കുത്തിവയ്പ്പ്

  • ആരോഗ്യ പരിശോധന

  • പരാമര്‍ശ സേവനം

  • സ്കൂള്‍ പൂര്‍വ്വ അനൗപചാരിക വിദ്യാഭ്യാസം

  • ആരോഗ്യ പോഷണ വിദ്യാഭ്യാസം

പ്രവര്‍ത്തനസമയം : രാവിലെ 10 മുതല്‍ വൈകുന്നേരം 05 വരെ

📍 വിലാസം : ഐ സി ഡി എസ് ഓഫീസ്പള്ളം ബ്ലോക്ക് പഞ്ചായത്ത്  വടവാതൂര്‍ പി ഒ, കോട്ടയം 

ഫോണ്‍ : 9746813287

📌 ഗുഗിള്‍ മാപ്പില്‍ കാണുക

ഇമെയില്‍ : icdspallom@gmail.com


🏢 വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസ്

ഗ്രാമപഞ്ചായത്തിലെ വിവിധ വികസനസേവന പ്രവർത്തനങ്ങൾ ജനങ്ങളിലേക്കെത്തിക്കുന്ന പ്രധാന കേന്ദ്രമാണ്. ഭവനപദ്ധതികൾ, തൊഴിൽ പദ്ധതികൾ, സാമൂഹ്യ സുരക്ഷാ പദ്ധതികൾ നടപ്പിലാക്കുന്നു.  വിവിധ സര്‍ക്കാര്‍ പദ്ധതികളുടെ ഗുണഭോക്താക്കളെ കണ്ടെത്തൽ, അപേക്ഷാ പരിശോധന, ഫീൽഡ് സർവേ, റിപ്പോർട്ടിംഗ് എന്നീ ചുമതലകളും നിര്‍വ്വഹിക്കുന്നു.

ലഭിക്കുന്ന സേവനങ്ങൾ

  • 🏠 ഭവന പദ്ധതികൾ (ലൈഫ്, PMAY)

  • 💼 സ്വയംതൊഴിൽ & ഗ്രാമവികസന പദ്ധതികൾ

  • 👷 തൊഴിലുറപ്പ് പദ്ധതി സേവനങ്ങൾ

  • ♻️ ശുചിത്വം, മാലിന്യ സംസ്കരണം & ആരോഗ്യബോധവൽക്കരണം

  • 👩‍👩‍👧‍👦 കുടുംബശ്രീ & വനിതാ ശാക്തീകരണ സഹായങ്ങൾ

  • 🧓 സാമൂഹ്യസുരക്ഷാ പെൻഷൻ ഫീൽഡ് അന്വേഷണം

  • 📄 സർട്ടിഫിക്കറ്റ് & റിപ്പോർട്ട് തയ്യാറാക്കൽ സഹായം

  • 📊 സർവേകളും ഡാറ്റാ ശേഖരണ പ്രവർത്തനങ്ങളും

  • 📝 ബി.പി.എൽ. അർഹത പരിശോധന

പ്രവര്‍ത്തനസമയം : രാവിലെ 10 മുതല്‍ ഉച്ചയക്ക് 05 വരെ

📍 വിലാസം : വി ഇ ഒ ഓഫീസ്, പുതുപ്പള്ളി ഗ്രാമപഞ്ചായത്ത്, പുതുപ്പള്ളി പി ഒ  686011

ഫോണ്‍ : 9495394603

📌 ഗുഗിള്‍ മാപ്പില്‍ കാണുക

ഇമെയില്‍ : veoputhuppally@gmail.com