വാര്‍ഡുകളും വിവരങ്ങളും
നിയോജക മണ്ഡല വിഭജന പട്ടിക
പുതുപ്പള്ളി ഗ്രാമപഞ്ചായത്ത്
| നമ്പർ | നിയോജക മണ്ഡലത്തിന്റെ നമ്പരും പേരും | തിട്ടപ്പെടുത്തിയ ജനസംഖ്യ | അതിർത്തികൾ |
|---|---|---|---|
| 01 | റബ്ബർബോർഡ് | 1,484 | വടക്ക് – വിജയപുരം പഞ്ചായത്ത് അതിർത്തിയിൽ 22/1 സർവ്വേ നമ്പർ മുതൽ പുതുപ്പള്ളി മാധവൻ പടി റോഡിൽ റബ്ബർബോർഡ് പ്രവേശന കവാടം വരെയുള്ള ഭാഗം; പ്രസ്തുത ഭാഗം മുതൽ മണർകാട് പഞ്ചായത്ത് അതിർത്തിയിലുള്ള റബ്ബർബോർഡ് നടപ്പുവഴിയിൽ 22/14 സർവ്വേ മുതൽ 22/29 നമ്പർ വരെയുള്ള ഭാഗം. കിഴക്ക് – വിജയപുരം പഞ്ചായത്തിന്റെ അതിർത്തി മുതൽ റബ്ബർബോർഡ് അതിർത്തി വഴി പെരിങ്കാവ്–ഇലഞ്ഞാത്തടം റോഡിലൂടെ പെരുങ്കാവ്–കുറ്റിക്കാട്ടിൽ–തലപ്പാടി റോഡിന്റെ തുടക്കം വരെ. തെക്ക് – കാഞ്ഞിരത്തുംമൂട്–പുമ്മറ്റം–മരങ്ങാട് കലുങ്ക് റോഡിൽ കാഞ്ഞിരത്തുംമൂട് മുതൽ പെരുങ്കാവ്–കുറ്റിക്കാട്ടിൽ–തലപ്പാടി റോഡ് ആരംഭിക്കുന്ന സ്ഥലം വരെ; തുടർന്ന് ബന്ധപ്പെട്ട നടപ്പാത/റോഡ് വഴി പുമ്മറ്റം റബ്ബർബോർഡ് റോഡ് വരെയും. പടിഞ്ഞാറ് – വിജയപുരം പഞ്ചായത്ത് അതിർത്തിവഴി 22/1 സർവ്വേ നമ്പർ മുതൽ മരങ്ങാട് കലുങ്ക് ഭാഗത്തേക്ക് ഒഴുകുന്ന ചാലിന്റെ 22/7 സർവ്വേ നമ്പർ വരെയുള്ള ഭാഗം. |
| 02 | തലപ്പാടി | 1,538 | വടക്ക് – മണർകാട് പഞ്ചായത്ത് അതിർത്തിയിലുള്ള ചാൽ മുതൽ വല്യാഴം റോഡ് വരെ. കിഴക്ക് – മണർകാട് പഞ്ചായത്ത് അതിർത്തിയിലെ വല്യോഴം റോഡ്, കീച്ചാൽ കുമരംകോട് പള്ളി റോഡ്, മണർകാട് തെങ്ങണ റോഡിൽ കുമരംകോട് മുതൽ കാഞ്ഞിരത്തുംമൂട് വരെ. തെക്ക് – കാഞ്ഞിരത്തുംമൂട്–പുമ്മറ്റം–മന്ദിരം കലുങ്ക് റോഡിൽ കാഞ്ഞിരത്തുംമൂട് മുതൽ പെരുങ്കാവ്–കുറ്റിക്കാട്ടിൽ–തലപ്പാടി റോഡ് ആരംഭിക്കുന്ന സ്ഥലം വരെ. പടിഞ്ഞാറ് – വിജയപുരം പഞ്ചായത്തിന്റെ അതിർത്തി മുതൽ റബ്ബർബോർഡ് അതിർത്തി വഴി പെരിങ്കാവ്–ഇലഞ്ഞാത്തടം റോഡിലൂടെ പെരുങ്കാവ്–കുറ്റിക്കാട്ടിൽ–തലപ്പാടി റോഡിന്റെ തുടക്കം വരെ. |
| 03 | കീച്ചാൽ | 1,674 | വടക്ക് – കുമരംകോട്–കീച്ചാൽ റോഡ്–വല്യാഴം റോഡിന്റെ തുടക്കം വരെയും, തുടർന്ന് മണർകാട് പഞ്ചായത്ത് അതിർത്തി (പുതുപ്പള്ളി വില്ലേജ് റീസർവ്വേ നമ്പർ 37/1 പുരയിടം) വരെയും, തുടർന്ന് മണർകാട് പഞ്ചായത്ത് അതിർത്തി (ചാൽ) വരെയും, തുടർന്ന് വെണ്ണാശ്ശേരി മുക്കുവൻകുടി റോഡിൽ നിന്ന് കൊച്ചുമറ്റം റോഡിലെ മണർകാട് അതിർത്തി വരെയും. കിഴക്ക് – പയ്യപ്പാടി–കൊച്ചുമറ്റം റോഡിൽ മണർകാട് അതിർത്തി മുതൽ പുല്യംപ്ലാവിൽപടി റോഡ് വരെയും, തുടർന്ന് വെണ്ണാശ്ശേരി മുക്കുവൻകുടി റോഡിൽ തോണ്ടുകണ്ടംപടി റോഡിന്റെ തുടക്കം വരെയും. തെക്ക് – വെണ്ണാശ്ശേരി–മുക്കുവൻകുടി റോഡിൽ തോണ്ടുകണ്ടംപടി റോഡിന്റെ തുടക്കം മുതൽ പ്രസ്തുത റോഡിന്റെ അവസാനം എരുമപ്പെട്ടി–ആക്കാംകുന്ന് റോഡ് വരെയും, തുടർന്ന് ആക്കാംകുന്ന്–പേരച്ചുവട് റോഡിന്റെ തുടക്കം വരെയും. പടിഞ്ഞാറ് – പുതുപ്പള്ളി–മണർകാട് റോഡിൽ പേരച്ചുവട് മുതൽ കുമരംകോട്–കീച്ചാൽ റോഡിന്റെ തുടക്കം വരെയും, തുടർന്ന് വല്യാഴം റോഡിലൂടെ മണർകാട് പഞ്ചായത്ത് അതിർത്തി വരെയും. |
| 04 | വെണ്ണിമല | 1,643 | വടക്ക് – പയ്യപ്പാടി–കൊച്ചുമറ്റം റോഡിൽ മണർകാട് അതിർത്തി മുതൽ പയ്യപ്പാടി ക്ഷേത്രം–ഏഴാംമൈല്‍ റോഡ് അതിർത്തി വരെ; പയ്യപ്പാടി ക്ഷേത്രം–ഏഴാംമൈല്‍ റോഡിൽ പാമ്പാടി പഞ്ചായത്ത് അതിർത്തി മുതൽ മല്ലക്കുന്നം–പുളിച്ചാട്–എട്ടാംവമൽ റോഡ് അതിർത്തി വരെ. കിഴക്ക് – മലകുന്നം–പുളിച്ചോട്–എട്ടാം മൈല്‍ റോഡിൽ പാമ്പാടി അതിർത്തി മുതൽ പയ്യപ്പാടി–തകിടി മീനടം റോഡിൽ കല്ലുപറമ്പ് ജംഗ്ഷൻ വരെ. തെക്ക് – പയ്യപ്പാടി–തകിടി മീനടം റോഡിൽ കല്ലുപറമ്പ് ജംഗ്ഷൻ മുതൽ പയ്യപ്പാടി കവല വരെ. പടിഞ്ഞാറ് – പയ്യപ്പാടി–കൊച്ചുമറ്റം റോഡിൽ പയ്യപ്പാടി കവല മുതൽ മണർകാട് അതിർത്തി വരെയുള്ള ഭാഗം. |
| 05 | പയ്യപ്പാടി | 1,508 | വടക്ക് – പുല്യംപ്ലാവിൽപ്പടി റോഡിന്റെ തുടക്കം മുതൽ വെണ്ണാശ്ശേരി മുക്കുവൻകുടി റോഡിലൂടെ തോണ്ടുകണ്ടംപടി റോഡിന്റെ തുടക്കം വരെയും, തുടർന്ന് പ്രസ്തുത റോഡിന്റെ അവസാനം എരുമപ്പെട്ടി–ആക്കാംകുന്ന് റോഡ് വരെയും. കിഴക്ക് – പയ്യപ്പാടി–തകിടി മീനടം റോഡിൽ മീനടം പഞ്ചായത്ത് അതിരായ കല്ലുപറമ്പ് ജംഗ്ഷൻ മുതൽ പയ്യപ്പാടി കവല വരെയും, പയ്യപ്പാടി–കൊച്ചുമറ്റം റോഡിൽ പയ്യപ്പാടി കവല മുതൽ പുല്യംപ്ലാവ്പടി റോഡിന്റെ തുടക്കം വരെയും. തെക്ക് – കല്ലുപറമ്പ് ജംഗ്ഷൻ മുതൽ പഴയിടത്ത്പടി തോടിലൂടെ പയ്യപ്പാടി ചീരംകുളം റോഡ് വരെയും, തുടർന്ന് പയ്യപ്പാടി കാഞ്ഞിരത്തുംമൂട് റോഡിൽ കാട്ടിപ്പടി വരെയും. പടിഞ്ഞാറ് – കാട്ടിപ്പടി–എരുമപ്പെട്ടി റോഡിൽ കാട്ടിപ്പടി മുതൽ മുക്കുവൻകുടി തോണ്ടുകണ്ടംപടി റോഡിന്റെ തുടക്കം വരെ. |
| 06 | വെള്ളുക്കുട്ട | 1,637 | വടക്ക് – പയ്യപ്പാടി കാഞ്ഞിരത്തുംമൂട് റോഡിൽ പയ്യപ്പാടി ചീരംകുളം റോഡിന്റെ തുടക്കം മുതൽ കാട്ടിപ്പടി ജംഗ്ഷൻ വരെയും, കാട്ടിപ്പടി ജംഗ്ഷൻ മുതൽ എരുമപ്പെട്ടി റോഡിൽ നിന്നുമുള്ള ആക്കാംകുന്ന്–പേരച്ചുവട് റോഡിന്റെ തുടക്കം വരെയും, തുടർന്ന് പേരച്ചുവട് വരെയും. കിഴക്ക് – നാരകത്തോട് ജംഗ്ഷനിൽ മീനടം അതിർത്തി കലുങ്ക് മുതൽ ആറാട്ടുചിറ നാരകത്തോട് റോഡിൽ പഴയിടത്ത്പടി തോട് കലുങ്ക് വരെയും, തുടർന്ന് മീനടം പഞ്ചായത്ത് അതിർത്തി തോടിലൂടെ ചീരംകുളം–പയ്യപ്പാടി റോഡ് വരെയും, തുടർന്ന് കാഞ്ഞിരത്തുംമൂട്–പയ്യപ്പാടി റോഡ് വരെയും. തെക്ക് – നാരകത്തോട് ജംഗ്ഷനിൽ മീനടം അതിർത്തി കലുങ്ക് മുതൽ തോണിപ്പുരയ്ക്കൽപടി വരെ. പടിഞ്ഞാറ് – തോണിപ്പുരയ്ക്കൽപടി മുതൽ പരക്കുന്നേൽപടി വരെയും, പരക്കുന്നേൽപടി മുതൽ കാഞ്ഞിരത്തുംമൂട് വരെയും, കാഞ്ഞിരത്തുംമൂട് ജംഗ്ഷൻ മുതൽ പേരച്ചുവട് വരെയും. |
| 07 | പുതുപ്പള്ളി ടൗൺ | 1,532 | വടക്ക് – പരക്കുന്നേൽപടി മുതൽ കാഞ്ഞിരത്തുംമൂട് വരെയുള്ള റോഡ്; കാഞ്ഞിരത്തുംമൂട് മുതൽ പുതുപ്പള്ളി റോഡിൽ കൊച്ചുചാഴ്വാലം കലുങ്ക് വരെയുള്ള റോഡ്; കൊച്ചുചാഴ്വാലം കലുങ്ക് മുതൽ കന്നുകുഴി പാലം വരെയുള്ള തോട്. കിഴക്ക് – പരക്കുന്നേൽപടി മുതൽ തോണിപ്പുരയ്ക്കൽപടി വരെയും, തോണിപ്പുരയ്ക്കൽപടി മുതൽ വാഴവേലിപ്പടി–ചാലുങ്കൽ റോഡിന്റെ തുടക്കം വരെയും, തുടർന്ന് ഗ്യാസ് ഏജൻസി റോഡിൽ മാമ്മൂട്ടിൽപടി വരെയും. തെക്ക് – ഗ്യാസ് ഏജൻസി റോഡിൽ മാമ്മൂട്ടിൽപടി ജംഗ്ഷൻ മുതൽ കോട്ടയം–കോഴഞ്ചേരി റോഡിലൂടെ നിലയ്ക്കൽപള്ളി ജംഗ്ഷൻ വരെയും, തുടർന്ന് കുട്ടൻചിറപ്പടി വരെയും. പടിഞ്ഞാറ് – കുട്ടൻചിറപ്പടി ജംഗ്ഷൻ മുതൽ പുതുപ്പള്ളി കവല വരെയും, പുതുപ്പള്ളി കവല മുതൽ കോട്ടയം–കോഴഞ്ചേരി റോഡിൽ കന്നുകുഴി പാലം വരെയും. |
| 08 | പിണ്ണാക്കുമല | 1,571 | വടക്ക് – നാരകത്തോട് ജംഗ്ഷനിൽ മീനടം അതിർത്തി മുതൽ പുതുപ്പള്ളി നാരകത്തോട് റോഡിൽ വാഴവേലിപ്പടി–ചാലുങ്കൽ റോഡിന്റെ തുടക്കം വരെ. കിഴക്ക് – എറിക്കാട് ജംഗ്ഷനിൽ നിന്നും കാവാലിച്ചിറ റോഡിൽ നാരകത്തോട് ജംഗ്ഷൻ–മീനടം അതിർത്തി വരെയുള്ള റോഡ്. തെക്ക് – എറിക്കാട് ജംഗ്ഷൻ മുതൽ ചാലുങ്കൽപടി വരെയുള്ള റോഡ്. പടിഞ്ഞാറ് – ചാലുങ്കൽപടി മുതൽ പിണ്ണാക്കുമല റോഡിൽ നിന്നുള്ള കൈപ്പനാട്ടുപടി ഗ്യാസ് ഏജൻസി റോഡിന്റെ തുടക്കം വരെയും, തുടർന്ന് മാമ്മൂട്ടിൽപടി വരെയും; മാമ്മൂട്ടിൽപടി മുതൽ ഗ്യാസ് ഏജൻസി റോഡിൽ വാഴവേലിപ്പടി–ചാലുങ്കൽ റോഡ് വരെയും, തുടർന്ന് പുതുപ്പള്ളി നാരകത്തോട് റോഡ് വരെയും. |
| 09 | എറികാട് | 1,490 | വടക്ക് – നാരകത്തോട്–കാവാലിച്ചിറ റോഡിൽ മീനടം അതിർത്തി വരെ. കിഴക്ക് – മീനടം അതിർത്തി, കാവാലിച്ചിറ മുതൽ ഞണ്ടുകുളം പാലം വരെയുള്ള ചാൽ. തെക്ക് – വെട്ടത്തുകവല ജംഗ്ഷനിൽ നിന്നും ഞണ്ടുകുളം പാലം വരെയുള്ള റോഡ്. പടിഞ്ഞാറ് – വെട്ടത്തുകവല ജംഗ്ഷൻ മുതൽ എറിക്കാട് ജംഗ്ഷൻ വരെയുള്ള റോഡ്. |
| 10 | തോട്ടയ്ക്കാട് | 1,580 | വടക്ക് – നരിമറ്റം കവല ടി.എം.യു.പി. സ്കൂൾ റോഡിൽ കല്ലിടപ്പടി മുതൽ മീനടം അതിർത്തി വരെയും, തുടർന്ന് തോട്ടയ്ക്കാട്–കുറ്റിക്കൽ റോഡിൽ മണിമലയാറിന്റെ കൈവഴി മീനടം അതിർത്തി വരെയും. കിഴക്ക് – ആശുപത്രി–കുറ്റിക്കൽ റോഡിൽ മീനടം പഞ്ചായത്ത് അതിർത്തി. തെക്ക് – ആശുപത്രി–കുറ്റിക്കൽ റോഡിൽ മീനടം പഞ്ചായത്ത് അതിർത്തി മുതൽ മണിമലയാർ കൈവഴി വാകത്താനം പഞ്ചായത്ത് അതിർത്തി ചെമ്പിത്താനം പാലം വരെ. പടിഞ്ഞാറ് – ചെമ്പിത്താനം പാലം മുതൽ കോട്ടയം–കോഴഞ്ചേരി റോഡിൽ ഊളയ്ക്കൽപള്ളി കല്ലിടപടി റോഡിന്റെ തുടക്കം വരെയും, തുടർന്ന് കല്ലിടപ്പടി വരെയും. |
| 11 | നരിമറ്റം | 1,643 | വടക്ക് – നരിമറ്റം കവല ടി.എം.യു.പി. സ്കൂൾ റോഡിലുള്ള മീനടം പഞ്ചായത്തിന്റെ അതിർത്തിയിലൂടെ മീനടം മുക്ക് പുതിയകാവ് റോഡിലുള്ള ചാൽ വരെയും, തുടർന്ന് മീനടം മുക്ക് വരെയും, കോട്ടയം–കോഴഞ്ചേരി റോഡിൽ മീനടം മുക്ക് മുതൽ കൈതേപ്പാലം വരെയും. കിഴക്ക് – ചെമ്പിത്താനം പാലം മുതൽ കോട്ടയം–കോഴഞ്ചേരി റോഡിൽ ഊളയ്ക്കൽപള്ളി കല്ലിടപടി റോഡിന്റെ തുടക്കം വരെയും, തുടർന്ന് കല്ലിടപടി വരെയും; നരിമറ്റം കവല ടി.എം.യു.പി. സ്കൂൾ റോഡിൽ കല്ലിടപ്പടി മുതൽ മീനടം അതിർത്തി വരെയും. തെക്ക് – ചെമ്പിത്താനം പാലം മുതൽ വാകത്താനം പഞ്ചായത്ത് അതിർത്തിയായ മണിമലയാറിന്റെ കൈവഴിയിലൂടെ വെട്ടത്തുകവല–പരിയാരം റോഡിൽ പന്നിക്കോട്ട് പാലം വരെ. പടിഞ്ഞാറ് – കൈതേപ്പാലം ജംഗ്ഷൻ മുതൽ പരിയാരം റോഡിൽ പന്നിക്കോട്ട് പാലം വരെയുള്ള റോഡ്. |
| 12 | കൈതേപ്പാലം | 1,625 | വടക്ക് – വെട്ടത്തുകവല മുതൽ മീനടം റോഡിൽ ഞണ്ടുകുളം പാലം വരെ. കിഴക്ക് – മീനടം പഞ്ചായത്ത് പുതിയകാവ് മുതൽ ഞണ്ടുകുളം പാലം വരെയുള്ള അതിര്; മീനടം മുക്ക് പുതിയകാവ് റോഡിൽ മീനടം അതിർത്തി ചാൽ മുതൽ മീനടം മുക്ക് വരെയും; കോട്ടയം–കോഴഞ്ചേരി റോഡിൽ മീനടം മുക്ക് മുതൽ കൈതേപ്പാലം വരെയും; കൈതേപ്പാലം മുതൽ പരിയാരം റോഡിൽ പന്നിക്കോട്ട് പാലം വരെയും. തെക്ക് – പന്നിക്കോട്ട് പാലം മുതൽ വാകത്താനം പഞ്ചായത്തിന്റെ അതിരിലുള്ള മണിമലയാറിന്റെ കൈവഴിയിലൂടെ ചേരുംമൂട് വരെയും. പടിഞ്ഞാറ് – ചേരുംമൂട് മുതൽ വെട്ടത്തുകവല റോഡിൽ വെട്ടത്തുകവല വരെയും. |
| 13 | വെട്ടത്തുകവല | 1,631 | വടക്ക് – മാമ്മൂട്ടിൽപടി മുതൽ നിലയ്ക്കൽപള്ളി ജംഗ്ഷൻ വരെയുള്ള റോഡ്. കിഴക്ക് – ചെരുംമൂട് മുതൽ വെട്ടത്തുകവല റോഡിൽ വെട്ടത്തുകവല വരെയും, വെട്ടത്തുകവല മുതൽ ചാലുങ്കൽപടി വരെയും, ചാലുങ്കൽപടി മുതൽ പിണ്ണാക്കുമല റോഡിൽ നിന്നുള്ള കൈപ്പനാട്ടുപടി ഗ്യാസ് ഏജൻസി റോഡിന്റെ തുടക്കം വരെയും, തുടർന്ന് മാമ്മൂട്ടിൽപടി വരെയും. തെക്ക് – ചെരുംമൂട് ജംഗ്ഷൻ മുതൽ വാകത്താനം പഞ്ചായത്ത് അതിർത്തിയിലുള്ള മണിമലയാറിന്റെ വശവഴിയിലൂടെ പെരുവേലിപ്പാലം വരെയും. പടിഞ്ഞാറ് – നിലയ്ക്കൽ പള്ളി ജംഗ്ഷൻ മുതൽ കോട്ടയം–കോഴഞ്ചേരി റോഡിൽ നിന്നും കോഴിമല–വാകത്താനം റോഡിൽ പെരുവേലിപ്പാലം വരെയും. |
| 14 | അങ്ങാടി | 1,586 | വടക്ക് – കൃഷി ഭവന്റെ എതിർവശം നടപ്പാത മുതൽ കോട്ടയം–ഇരവിനല്ലൂർ റോഡിൽ അങ്ങാടി വരെയും; അങ്ങാടി ജംഗ്ഷനിൽ നിന്നും പാലൂർപടി റോഡിൽ കുരിശുംതൊട്ടി വരെയും; കുരിശുംതൊട്ടിയിൽ നിന്നും ഒളക്കപ്പടി വഴി കിഴക്കേക്കാട്ട് പടി വരെയും; കിഴക്കേക്കാട്ട് പടി മുതൽ കോട്ടയം–കോഴഞ്ചേരി റോഡിൽ കുട്ടൻചിറപ്പടി വരെയും; കുട്ടൻചിറപ്പടി മുതൽ നിലയ്ക്കൽപള്ളി ജംഗ്ഷൻ വരെയുള്ള റോഡുകൾ. കിഴക്ക് – നിലയ്ക്കൽ പള്ളി ജംഗ്ഷൻ മുതൽ കോട്ടയം–കൊഴകഞ്ചേരി റോഡിൽ നിന്നും കോഴിക്കോട്–വാകത്താനം റോഡിൽ പെരുവേലിപ്പാലം വരെയും. തെക്ക് – പെരുവേലിപ്പാലം മുതൽ വാകത്താനം പഞ്ചായത്ത് അതിരിലുള്ള മണിമലയാറിന്റെ വശവഴിയിലൂടെ കോട്ടാരത്തിൽകടവ് കലുങ്ക് വരെയും. പടിഞ്ഞാറ് – കൊട്ടാരത്തിൽകടവ് ജംഗ്ഷൻ മുതൽ പാടം ചുറ്റി കൃഷിഭവൻ–തൈക്കോടത്ത് റോഡ് വരെയും. |
| 15 | കൊച്ചാലുംമൂട് | 1,529 | വടക്ക് – കേന്ദ്രമംഗലം റോഡിന്റെ തുടക്കം മുതൽ ദൈവംമുക്ക് വരെയും; ദൈവംമുക്ക് മുതൽ ഇരവിനല്ലൂർ–പുതുപ്പള്ളി റോഡിൽ കൃഷിഭവൻ തൈക്കോടത്ത് റോഡ് വരെയും. കിഴക്ക് – കൊട്ടാരത്തിൽകടവ് ജംഗ്ഷൻ മുതൽ പാടം ചുറ്റി കോട്ടയം–ഇരവിനല്ലൂർ റോഡിൽ കൃഷിഭവൻ തേക്കേക്കാടത്ത് റോഡ് വരെയും; കൊട്ടാരത്തിൽകടവ് കലുങ്ക് മുതൽ വാകത്താനം പഞ്ചായത്തിന്റെ അതിരിലുള്ള ചാലിലൂടെ കൊച്ചാലുംമൂട് വരെയും; കൊച്ചാലുംമൂട് മുതൽ പാലക്കോട്ട് കളപ്പുരയ്ക്കൽ നടപ്പാത പനച്ചിക്കാട് പഞ്ചായത്ത് അതിർത്തി വരെയും. തെക്ക് – പാലക്കോട്ട കളപ്പുരയ്ക്കൽ നടപ്പാത പനച്ചിക്കാട് പഞ്ചായത്ത് അതിർത്തി മുതൽ പനച്ചിക്കാട് പഞ്ചായത്ത് അതിർത്തിയിലൂടെ കരോത്ത് കടവ് വരെയും. പടിഞ്ഞാറ് – കരോത്ത് കടവ് മുതൽ ഇരവിനല്ലൂർ റോഡിൽ ദൈവംമുക്ക്–കേന്ദ്രമംഗലം റോഡിന്റെ തുടക്കം വരെയും. |
| 16 | കാളിമല | 1,565 | ആറാണിപ്പടി ജംഗ്ഷൻ വരെയും; ആറാണിപ്പടി ജംഗ്ഷൻ മുതൽ പുളിമൂട്ടിൽ പുത്തൻപടി റോഡിൽ പാറയ്ക്കൽക്കടവ് റോഡ് വരെയും; പാറയ്ക്കൽ കടവ് റോഡിൽ പാറയ്ക്കൽ കടവ് പാലം വരെയും. കിഴക്ക് – പനച്ചിക്കാട് പഞ്ചായത്ത് അതിർത്തിയായ അമ്പാട്ടുകടവ് പാലം മുതൽ അതിർത്തി തോട് ചുറ്റി കരോത്ത് കടവ് വരെയും; കരോത്ത് കടവ് മുതൽ ഇരവിനല്ലൂർ റോഡിൽ ദൈവംമുക്ക്–കേന്ദ്രമംഗലം റോഡിന്റെ തുടക്കം വരെയും; കേന്ദ്രമംഗലം മുതൽ ദൈവംമുക്ക് വരെയും, ദൈവംമുക്ക് മുതൽ ഇരവിനല്ലൂർ ജംഗ്ഷൻ വരെയും ഉള്ള റോഡ്. തെക്ക് – അമ്പാട്ട് കടവ് പാലം. പടിഞ്ഞാറ് – പനച്ചിക്കാട് പഞ്ചായത്ത് അതിർത്തിയിലുള്ള അമ്പാട്ട് കടവ് പാലം മുതൽ അതിർത്തി തോട് ചുറ്റി പാറയ്ക്കൽ കടവ് പാലം വരെയും. |
| 17 | ഇരവിനല്ലൂർ | 1,499 | വടക്ക് – തൃക്കയിൽ ജംഗ്ഷൻ മുതൽ വാഴക്കുളം റോഡിൽ കോയിക്കൽ പടി വഴി അങ്ങാടി പാലൂർപടി റോഡ് വരെയും; അങ്ങാടി പാലൂർപടി റോഡിൽ വിജയപുരം പഞ്ചായത്ത് അതിർത്തി കലുങ്ക് വരെയും. കിഴക്ക് – ഇരവിനല്ലൂർ ജംഗ്ഷൻ മുതൽ കോട്ടയം–ഇരവിനല്ലൂർ റോഡിൽ അങ്ങാടി വരെയും; അങ്ങാടി ജംഗ്ഷനിൽ നിന്നും പാലൂർപടി റോഡിൽ കുരിശുംതൊട്ടി വരെയും; കുരിശുംതൊട്ടിയിൽ നിന്നും ഒളശപ്പടി വഴി കിഴക്കോട്ട് പടി വരെയും; കിഴക്കോട്ട് പടി മുതൽ കോട്ടയം–കോഴഞ്ചേരി റോഡിൽ തൃക്കയിൽ ജംഗ്ഷൻ വരെയും. തെക്ക് – ഇരവിനല്ലൂർ ജംഗ്ഷൻ മുതൽ ആറാണിപ്പടി ജംഗ്ഷൻ വരെയും; ആറാണിപ്പടി ജംഗ്ഷൻ മുതൽ പുളിമൂട്ടിൽ പുത്തൻപടി റോഡിൽ പാറയ്ക്കൽക്കടവ് റോഡ് വരെയും; പാറയ്ക്കൽ കടവ് റോഡിൽ പാറയ്ക്കൽ കടവ് പാലം വരെയും. പടിഞ്ഞാറ് – അങ്ങാടി പാലൂർപടി റോഡിലെ കലുങ്ക് മുതൽ പാറയ്ക്കൽ കടവ് പാലം വരെയുള്ള വിജയപുരം പഞ്ചായത്ത് അതിർത്തി. |
| 18 | എള്ളുകാല | 1,514 | വടക്ക് – കോട്ടയം–കോഴഞ്ചേരി റോഡിൽ കന്നുകുഴി പാലം കലുങ്കിൽ നിന്നും വാർഡ് 19 തോട് അതിർത്തി ചുറ്റി വിജയപുരം പഞ്ചായത്ത് അതിർത്തി അങ്ങാടി പാലൂർപടി റോഡിലുള്ള കലുങ്ക് വരെയും. കിഴക്ക് – തൃക്കയിൽ ജംഗ്ഷൻ മുതൽ പുതുപ്പള്ളി കവല വരെയും; പുതുപ്പള്ളി കവല മുതൽ കോട്ടയം–കോഴഞ്ചേരി റോഡിൽ കന്നുകുഴി പാലം വരെയുള്ള റോഡ്. തെക്ക് – തൃക്കയിൽ ജംഗ്ഷൻ മുതൽ വാഴക്കുളം റോഡിൽ കോയിക്കൽ പടി വഴി അങ്ങാടി പാലൂർപടി റോഡ് വരെയും. പടിഞ്ഞാറ് – കോയിക്കൽ പടി മുതൽ പഞ്ചായത്ത് അതിർത്തി കലുങ്ക് വരെയുള്ള റോഡ്. |
| 19 | പൂമറ്റം | 1,529 | വടക്ക് – കാഞ്ഞിരത്തുംമൂട് ജംഗ്ഷനിൽ നിന്നും പുമ്മറ്റം റോഡിൽ പുമ്മറ്റം ജംഗ്ഷൻ മുൻപുള്ള നടപ്പാത വരെയും; തുടർന്ന് പുമ്മറ്റം പെരുങ്കാവ് കുരിശ് റോഡിലേക്ക് ചേരുന്ന വഴി വരെയും; തുടർന്ന് പുമ്മറ്റം റബ്ബർബോർഡ് റോഡ് വരെയും; പുമ്മറ്റം റബ്ബർബോർഡ് റോഡിൽ വീസ്വാലി വില്ലയ്ക്ക് മുൻപുള്ള കലുങ്ക് വരെയും; കലുങ്ക് ചേരുന്ന തോട് മുതൽ മന്ദിരം കലുങ്കിലേക്ക് വന്നു ചേരുന്ന തോട് വരെയും വിജയപുരം പഞ്ചായത്ത് അതിർത്തി. കിഴക്ക് – കാഞ്ഞിരത്തുംമൂട് മുതൽ പുതുപ്പള്ളി റോഡിൽ കൊച്ചുചാഴ്വാലം കലുങ്ക് വരെയും. തെക്ക് – കൊച്ചുചാഴ്വാലം കലുങ്ക് മുതൽ കന്നുകുഴി പാലം വരെയുള്ള തോട്; തുടർന്ന് തോട് അതിർത്തി ചുറ്റി വിജയപുരം പഞ്ചായത്ത് അതിർത്തി അങ്ങാടി പാലൂർപടി റോഡിലെ കലുങ്ക് വരെയും. പടിഞ്ഞാറ് – വിജയപുരം പഞ്ചായത്ത് അതിർത്തിവഴി 22/7 സർവ്വേ നമ്പർ മുതൽ മന്ദിരം കലുങ്ക് വഴി അങ്ങാടി പാലൂർപടി റോഡിലുള്ള കലുങ്ക് വരെയുള്ള തോടിന്റെ 22/131 സർവ്വേ നമ്പർ വരെയുള്ള ഭാഗം. |